
ഇസ്റാഈല്‍ വേര്‍പിരിച്ച മാതാവും മകനും പുണ്യഭൂമിയില്‍ കണ്ടുമുട്ടി
മക്ക:ഇസ്റാഈല്‍ നടത്തുന്ന ഉപരോധത്തില്‍ വേര്‍പിരിഞ്ഞ ഫലസ്തീന് കുടുംബത്തിനു ഹജ്ജ് പുനഃസമാഗമ വേദിയായി. അഞ്ചു വര്‍ഷത്തിന് ശേഷമാണു ഇവര്‍ യാദൃശ്ചികമായി കണ്ടുമുട്ടിയത്. ഗസ്സയിലെ ഇമാദുദ്ദീന് ഹാമാഷോയും മാതാവുമാണ് രണ്ടു സ്ഥലങ്ങളില്‍ പരസ്പരം അറിയാതെ കഴിഞ്ഞത്.
സല്മാന് രാജാവിന്റെ അതിഥിയായാണ് ഇമാദുദ്ദീന് ഹാമാഷോ ഹജ്ജിനെത്തിയത്. അനാഥരായ 1,000 പേരാണ് സല്മാന് രാജാവിന്റെ അതിഥികളായി ഈ വര്‍ഷം ഫലസ്തീനില്‍ നിന്നും ഹജ്ജിനെത്തിയത്.
ഇതിനിടയിലാണ് റിയാദില്‍ കൂടപ്പിറപ്പുകളോടൊപ്പം കഴിയുന്ന മാതാവിനെ കണ്ടുമുട്ടിയത്.
ഇത് ഏറെ സന്തോഷകരമാണെന്നും നഷ്ടപ്പെട്ട മാതാവിനെ കണ്ടുമുട്ടിയത് വിശ്വസിക്കാനാകുന്നില്ലെന്നും ഹാമാഷോ പറഞ്ഞു. ഇസ്രാഈലിന്റെ കിരാത നടപടികളെ തുടര്‍ന്ന് ഇനി പരസ്പരം കാണുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.