2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വികസനവിരുദ്ധ പട്ടം കൂടുതൽ ചേരുന്നത് പിണറായിക്ക്: സതീശൻ

കാസർകോട്
വികസനവിരുദ്ധ പട്ടം ഏറ്റവും കൂടുതൽ ചേരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മോദി സ്റ്റൈലാണ് പിണറായിയുടേതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
യു.ഡി.എഫിനു കൃത്യമായ നിലപാടുണ്ട്. അതു വ്യക്തമായി നിയമസഭയിൽ പറഞ്ഞതാണ്. അതിനുള്ള ഉത്തരം പറയാതെ അതിൽനിന്ന് രക്ഷപ്പെടാനായി അവിശുദ്ധ കൂട്ടുകെട്ടെന്ന ക്ലീഷേ വാചകങ്ങൾ ദയവു ചെയ്ത് മുഖ്യമന്ത്രി പറയാതിരിക്കുക. മുഖ്യമന്ത്രി ആ പറയുന്നത് അബദ്ധമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സിൽവർ ലൈൻ ഹരിത പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പദ്ധതിക്കുവേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടുണ്ടോ? സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ചോദിച്ചറിയേണ്ടതു തന്നെയാണ്. അതാണ് പ്രതിപക്ഷം ചെയ്യുന്നത്.
സ്ത്രീകൾക്കു കയറിച്ചെല്ലാൻ പറ്റാത്ത സ്ഥലമായി പൊലിസ് സ്റ്റേഷനുകൾ മാറി. മലയൻകീഴ് സംഭവം ഞെട്ടിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ മൂക്കിൻതുമ്പത്ത് നടന്ന സംഭവമാണിത്. പരാതിക്കാരെ ദുർനടപ്പുകാരായി ചിത്രീകരിക്കുകയാണ് പൊലിസ്. ഹൈക്കമാൻഡിൽ പോയി പരാതിപ്പെടേണ്ട തരത്തിൽ ഒരു വിഷയവും കേരളത്തിലെ കോൺഗ്രസിലില്ലെന്നും സതീശൻ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.