
കണ്ണൂര്‍: വിഷുത്തിരക്കില്‍ നഗരത്തില്‍ പാര്‍ക്കിങിന് സൗകര്യമൊരുക്കി ട്രാഫിക് പൊലിസ്. വിഷു കഴിയുന്നത് വരെ പൊലിസ് മൈതാനിയില്‍ എല്ലാ വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനാകും. ഒരു രൂപ പോലും ഫീസ് ഈടാക്കാതെയാണ് പൊലിസിന്റെ സേവനം.
തുണികളും വീട്ടു സാധനങ്ങളും വാങ്ങാന്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തി റോഡ് ഗതാഗതം താറുമാറാകുന്ന കാഴ്ച്ച നഗരത്തില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതാണ് സൗകര്യം ഒരുക്കാന്‍ കാരണമെന്ന് ട്രാഫിക് എസ്.ഐ പറഞ്ഞു. പലരും റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തി മണിക്കൂറുകള്‍ക്കു ശേഷം വാഹനം എടുത്ത് പോകുന്നത് പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചൂട് കൂടിയതും ഇവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒരാള്‍ക്കു മാത്രം സഞ്ചരിക്കാന്‍ നഗരത്തില്‍ കാറുകളുമായി എത്തുന്നതു പരമാവധി ഉപേക്ഷിക്കണമെന്നും ബസ് സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ട്രാഫിക് എസ്.ഐ പറഞ്ഞു.