2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വാവ്‌റിങ്കയും സെറീനയും നാലാം റൗണ്ടില്‍

പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വാവ്‌റിങ്കയും ഫെററും നാലാം റൗണ്ടില്‍ കടന്നു. വാവ്‌റിങ്ക 4-6, 3-6, 5-7 എന്ന സ്‌കോറിന് ജെറമി ചാര്‍ഡിയെയാണ് പരാജയപ്പെടുത്തിയത്. ഫെറര്‍ കടുത്ത പോരാട്ടത്തില്‍ ലോപസിനെ വീഴ്ത്തുകയായിരുന്നു. സ്‌കോര്‍ 6-4, 7-6, 6-1. വനിതാ വിഭാഗം പോരാട്ടത്തില്‍ സൂപ്പര്‍ താരം സെറീന വില്യംസ് കടുത്ത മത്സരത്തില്‍ ലാദെനോവികിനെ പരാജയപ്പെടുത്തി നാലാം റൗണ്ടില്‍ കടന്നു. സ്‌കോര്‍ 6-4, 7-6. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സെറീനയ്‌ക്കെതിരേ രണ്ടാം സെറ്റില്‍ കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ ലാദെനോവികിന് സാധിച്ചു. മറ്റു മത്സരങ്ങളില്‍ സ്വിറ്റോലിന അന്നാ ഇവാനോവികിനെയും സുവാരസ് നവാരോ സിബുള്‍ക്കോവയെയും പരാജയപ്പെടുത്തി. വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ഹിബിനോ-ഹോസുമി സഖ്യത്തെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 6-2, 6-0


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.