2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വാറണ്ടില്ലാ അറസ്റ്റ്: യു.പിയില്‍ പ്രത്യേക സേനയെ നിയോഗിക്കുന്നു

ലഖ്‌നൗ: യു.പിയില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് )സി.ഐ.എസ്.എഫ്) ന് സമാനമായ അധികാരങ്ങളുള്ള പ്രത്യേക സേനയെ നിയോഗിക്കുമെന്ന് യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാര്‍.
പുതുതായി നിയമിക്കുന്ന സ്‌പെഷ്യല്‍ ഫോഴ്‌സിന് വാറണ്ടില്ലാതെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും അധികാരവുമുണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കോടതികള്‍, എയര്‍പോര്‍ട്ടുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാപനങ്ങള്‍, ബാങ്ക് മുതലായ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് സുരക്ഷയൊരുക്കുകയായിരിക്കും ഉത്തര്‍പ്രദേശ് സ്‌പെഷല്‍ സെക്യൂരിറ്റി ഫോഴ്‌സ് ) യു.പി.എസ്.എസ്.എഫ്) എന്ന സേനയുടെ ചുമതല.
1747.06 കോടി രൂച ചെലവിട്ടാണ് യു.പി സര്‍ക്കാര്‍ യു.പി.എസ്.എസ്.എഫ് രൂപീകരിക്കുന്നത്.
ആദിത്യനാഥ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണിതെന്ന് യു.പി അഡീഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് അശ്വതി പറഞ്ഞു.
മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയും വാറണ്ടുകള്‍ പുറപ്പെടുവിക്കാതെയും സപെഷ്യല്‍ ഫോഴ്‌സ് അംഗങ്ങള്‍ക്ക് ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നും ഇതിനായി നിയമ നിര്‍മാണം നടത്തുമെന്നും ട്വിറ്ററില്‍ വ്യക്തമാമക്കി.
യോഗി സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാമെന്ന തീരുമാനം വലിയ രീതിയിലുള്ള അധികാര ദുരുപയോഗത്തിന് കാരണമാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.