
കോഴിക്കോട്: മലബാര്‍ ഫുഡ് പ്രൊഡക്ട് ഡീലേഴ്സ് അസോസിയേഷന് 21-ാം വാര്‍ഷിക ജനറല്‍ ബോഡിയും പ്രശസ്തരെ ആദരിക്കലും അളകാപുരിയില്‍ നടന്നു. വര്‍ഷങ്ങളായി ഭക്ഷ്യോല്പന്ന മേഖലയിലെ പ്രമുഖരായ കെ.ടി മുഹമ്മദലി, അരീക്കല്‍ മുരളീധരന്, എന്‍.കെ മുഹമ്മദാലി, ഇ. സല്മാന് എന്നിവരെ ആദരിച്ചു. ചടങ്ങില്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്കി. കെ. ഹസ്സന്‍കോയ മുഖ്യപ്രഭാഷണം നടത്തി. എം. പുരുഷോത്തമന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ എം. മൊയ്തീന്, എ.സി മോഹനന്, പി. ഗംഗാധരന്, മാളിയേക്കല്‍ അബ്ദുല്ല, വി.വി അബ്ദുല്‍ ജബ്ബാര്‍, ശ്രീരാം സംസാരിച്ചു.