
ലണ്ടന്‍ : അയാക്സിന്റെ യുവതാരം വാന്‍ ഡെ ബീകിനെ സ്വന്തമാക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലായതിനാല്‍ വാന്‍ ഡെ ബീകിനെ ഇന്നലെ നടന്ന അയാക്സ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
താരം ക്ലബ് വിടുന്നത് കാരണമാണ് ടീമിലുള്‍പ്പെടുത്താത്തതെന്നാണ് അയാക്സ് പരിശീലകന് വ്യക്തമാക്കിയത്. അയാക്സിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ വാന്‍ ഡെ ബീകിനായി റയല്‍ മാഡ്രിഡും ബാഴ്സലോണയും രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ സീസണിലെ അയാക്സിന്റെ ഇരട്ട കിരീടത്തിലും ചാംപ്യന്‍സ് ലീഗ് കുതിപ്പിലും വാന്‍ ഡെ ബീക് പ്രധാന പങ്കുവഹിച്ചിരുന്നു. 17 ഗോളുകളും 13 അസിസ്റ്റും താരം കഴിഞ്ഞ സീസണില്‍ അയാക്സിനായി സംഭാവന ചെയ്തിരുന്നു.