2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വാട്‌സ്ആപ്പ് നിങ്ങളുടെ വിവരങ്ങള്‍ ഫേസ്ബുക്കിനു കൈമാറുകയാണ്; വേണ്ടെങ്കില്‍ ഇപ്പോള്‍ തീരുമാനിക്കാം

തന്‍ഫി കാദര്‍

ആഗോള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് സ്വകാര്യതാ നയങ്ങള്‍ മാറ്റുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറാന്‍ വാട്ട്‌സ് ആപ്പ് തുടങ്ങിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കിലെന്ന നയമാണ് ഇതുവരെ വാട്ട്‌സ് ആപ്പ് സ്വീകരിച്ചിരുന്നത്.

ഇതോടെ ഫേസ്ബുക്കിലെ പരസ്യങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ വാട്‌സ്ആപ്പില്‍ നിന്ന് ശേഖരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ഫേസ്ബുക്ക് ആരുമായും പങ്കുവെയ്ക്കുകയോ പ്രസിദ്ധപ്പെടുകയോ ഇല്ലെന്നാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പ്. ഫോണ്‍ നമ്പറിനൊപ്പം ഓപ്പറേറ്റിങ്ങ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ സവിശേഷതകള്‍ അടക്കമുള്ള ഡിവൈസ് വിവരങ്ങളും വാട്‌സ്ആപ്പ് ഫേസ്ബുക്കിന് നല്‍കും. എന്നാല്‍ ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളടങ്ങുന്ന വിവരങ്ങളാണ് വാട്ട്‌സ്ആപ്പ് ഫെയ്‌സ്ബുക്കിന് നല്‍കുക.

sss

100 കോടിയിലധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുമെന്ന വാട്‌സ്ആപ്പിന്റെ സ്വകാര്യ സന്ദേശ കൈമാറ്റ നയത്തില്‍ നിന്നുമുള്ള വ്യതിചലനം സംശയത്തോടെയാണ് ഉപയോക്താക്കള്‍ കാണുന്നത്. ഫോണിലുള്ള ഫെയ്‌സ്ബുക്ക് ആപ്പ് വഴി ഉപയോക്താക്കളുടെ വിവരങ്ങള്‍ സമാഹരിക്കാനാണ് നീക്കം. ഇതുവഴി ഈ രണ്ടുസേവനങ്ങളുടെ ഉപയോഗപ്പെടുത്തുന്ന വ്യക്തിയുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് പിന്തുടരാനാകും.

2014 ലാണ് സാമൂഹിക മാധ്യമമായ വാട്ട്‌സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തത്. അന്ന് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യമായി വെക്കുമെന്നും വാട്ട്‌സ് ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബഹുമാനിക്കുമെന്നത് കമ്പനിയുടെ ഡി.എന്‍.എ നിയമത്തിലൂടെ ഉറപ്പു നല്‍കുന്നതാണെന്ന് വാട്ട്‌സ് ആപ്പ് ഏറ്റെടുക്കുമ്പോള്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.

വാട്‌സ്ആപ്പ് ആശയവിനിമയത്തില്‍ ഉണ്ടായേക്കാവുന്ന സുരക്ഷാ പാളിച്ചകളെ കുറിച്ച് നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. വാട്‌സ്ആപ്പിലൂടെയുള്ള ടെക്സ്റ്റ്/ മള്‍ട്ടിമീഡിയ വിവരകൈമാറ്റത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഫെയ്‌സ്ബുക്കിന് കഴിയില്ലെന്നായിരുന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തല്‍. മൂന്നാമതൊരാളുടെ നുഴഞ്ഞുകയറ്റം അസാധ്യമാക്കുന്ന വാട്‌സ്ആപ്പിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ചൂണ്ടിക്കാട്ടിയായിരുന്നു വിദഗ്ധരുടെ ഈ നിഗമനം.

വേണോ വേണ്ടയോ; നിങ്ങള്‍ക്ക് തീരുമാനിക്കാം

എന്നാല്‍ വാട്ട്‌സാപ്പിനെ ഫേസ്ബുക്കുമായി ബന്ധപ്പെടുത്തണമോ എന്ന വിഷയത്തില്‍ ചുരുങ്ങിയ കാലയളവിലേക്ക് ഉപയോക്താക്കള്‍ക്ക് തീരുമാനം എടുക്കാന്‍ സാധിക്കും. ഫോണിലെ അപ്‌ഡേറ്റ് ചെയ്ത വാട്‌സ്ആപ്പില്‍ പോയി സെറ്റിങ്‌സിലെ അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുക. ‘ഷെയര്‍ മൈ അക്കൗണ്ട് ഇന്‍ഫോ’ എന്ന ഒരു ബോക്‌സ് ആയിരിക്കും വാട്‌സ്ആപ്പ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക. ബോക്‌സിലെ ചെക്ക് മാര്‍ക്ക് അണ്‍ചെക്ക് ചെയ്യുക. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഇനി വാട്‌സ്ആപ്പ് വഴി ഫേസ്ബുക്കിലെത്തില്ല. എന്നാല്‍ ഈ ആനുകൂല്യം എത്ര കലാം ലഭിക്കുമെന്ന് നോക്കിയിരുന്നു കാണണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.