
മണ്ണാര്‍ക്കാട്: സഞ്ചാര പാതയില്‍ മരണക്കുഴികളൊരുക്കി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് . ഇന്നലെ അരകുര്‍ശ്ശി റോഡില്‍ ചരക്കു വണ്ടി കുഴിയില്‍പ്പെട്ടു. ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുന്ന നിലയിലാണ് കുഴിയുടെ കിടപ്പ്. അരകുര്‍ശ്ശി റോഡില്‍ ചരക്കു വണ്ടി ആഴ്ന്നിറങ്ങിയത് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ്. പുഞ്ചക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എണ്ണ വിതരണ ഏജന്‍സിയുടെ ചരക്ക് വണ്ടിയാണ് അപകടത്തില്‍ പെട്ടത്. കടകളിലെ വിതരണത്തിനായി കുന്തിപ്പുഴ ഭാഗത്തേക്കുള്ള വഴിമധ്യേ അരകുര്‍ശി റോഡില്‍ മണ്ണാര്‍ക്കാട് കമ്മ്യൂണിറ്റി ഹാളിന് മുന്‍വശം വണ്ടി ആഴ്ന്നിറങ്ങുകയായിരുന്നു.
ജെ സി ബി ഉപയോഗിച്ചാണ് വണ്ടി വലിച്ചെടുത്തത്. ഇതിലൂടെ ഏറെ നഷ്ടം തനിക്കുണ്ടായതായി ഏജന്‍സി ഉടമ അബ്ദുറഹ്മാന് അറിയിച്ചു. താലൂക്ക് ആശുപത്രി മുതല്‍ നടമാളിക റോഡിലൂടെ അരകുര്‍ശി വരെ നീളുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കലാണ് ഇതുവഴിയുള്ള സുഗമഗതാഗതം താറുമാറാക്കിയത്. പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് റോഡിന്റെ മധ്യത്തിലാണ് കുഴിയെടുത്തത്.
എന്നാല്‍ അതിന് ശേഷം റോഡ് സാധാരണ നിലയിലാക്കാതെ ഉദ്യോഗസ്ഥര്‍ കൈയ്യൊഴിഞ്ഞു. ഇപ്പോള്‍ ആശുപത്രിയിലേക്കുള്ള ഗതാഗതം അതി ദുര്‍ഘടമായി മാറി. ഇത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണെന്ന് നാമാളിക റോഡിലെ ആധാരമെഴുത്ത് സ്ഥാപന യുടമ ഹുസൈന് കളത്തില്‍ പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥ മൂലം വ്യാപാരം ഏറെ ദുഷ്ക്കരമാണെന്ന് സമീപത്തെ കടയുടമ മൊയ്തീനും പറഞ്ഞു. കഴിഞ്ഞ കഴിഞ്ഞ ഒരു മാസത്തോളമായി റോഡ് ഈ രീതിയില്‍ തന്നെയാണ് കിടക്കുന്നത് അത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അ ഏറെ ഭീഷണി ഉണ്ടാക്കുന്ന തരത്തിലാണ് റോഡിന്റെ അവസ്ഥ അടിയന്തരമായി ചെയ്യാമെന്ന് അധികൃതര്‍ പറഞ്ഞതാണ് എന്നാല്‍ ഈ തീരുമാനം കാറ്റില്‍പറത്തിയാണ് അധികൃതര്‍ ഇരിക്കുന്നത്.