
മുംബൈ: നികുതി വകുപ്പിന് നേരിട്ട കടം വസൂലാക്കാന്‍ മദ്യരാജാവ് വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം വില്പനയ്ക്ക് വച്ചിട്ടും ആവശ്യക്കാരിതുവരെയും എത്തിയില്ല.
ഗതകാല സ്മരണകള്‍ പേറുന്ന ജെറ്റിന്റെ ഉള്‍വശം കമനീയമാക്കിയിട്ടുണ്ട് മല്യ. വിലകൂടിയതും മൃദുത്വമേറിയതുമായ സോഫ, പതുപതുത്ത കിടക്ക, ഷവറുകള്‍, വിലകൂടിയ ബാത്ത്റോബ്, വാര്‍ഡ്റോബുകള്‍ തുടങ്ങി നിരവധി പ്രത്യേകതകളുള്ളതാണ് ഈ ജെറ്റ്.
25 സീറ്റുകളുള്ള വിമാനത്തിന്റെ ഉള്ളില്‍ ദൈവങ്ങളുടെ ചിത്രമുണ്ട്. പുറത്ത് വിമാനത്തിന്റെ മുന്‍ഭാഗത്ത് മല്യയുടെ മൂന്നു കുട്ടികളുടേയും പേരെഴുതിയിട്ടുണ്ട്.
മല്യയുടെ വി.ജെ.എം എന്ന അക്ഷരങ്ങളും പതിച്ചിട്ടുണ്ട്. ബാങ്കുകള്‍ മല്യയില്‍ നിന്നു പതിനായിരം കോടി രൂപയോളമുള്ള വായ്പയും പലിശയും ഈടാക്കാനിരിക്കേയാണ് സര്‍വിസ് ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് അവര്‍ക്ക് ലഭിക്കേണ്ട തുകയായ 500 കോടി ഈടാക്കാന്‍ ജെറ്റിന്റെ വില്പനയുമായി മുന്നോട്ടുപോകുന്നത്.
മെയ് 12, 13 തീയതികളില്‍ ലേലം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പങ്കെടുക്കാന്‍ ഒരാള്‍ മാത്രമേ എത്തിയുള്ളൂ. അതിനാല്‍ ലേലം ജൂണ്‍ 29, 30 തീയതികളിലേക്ക് മാറ്റി.