തിരുവനന്തപുരം
പതിവ് പ്രതിരോധ വാക്‌സിൻ എടുക്കാൻ കഴിയാത്തവർക്ക് ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി നാളെ മുതൽ സംസ്ഥാനത്ത് പ്രത്യേക മിഷൻ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഏഴ് ദിവസം വീതമുള്ള മൂന്ന് റൗണ്ടുകളിലായാണ് മിഷൻ നടത്തുന്നത്. ഭാഗികമായോ പൂർണമായോ വാക്‌സിനെടുക്കാൻ വിട്ടുപോയ കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനാണ് ദൗത്യം ആസൂത്രണം ചെയ്തത്.
ബി.സി.ജി, ഒ.പി.വി, ഐ.പി.വി, പെന്റാവലന്റ്, റോട്ടാവൈറസ് വാക്‌സിൻ, എം.ആർ, ഡി.പി.ടി, ടി.ഡി തുടങ്ങിയ വാക്‌സിനുകൾ ഷെഡ്യൂൾ പ്രകാരം യഥാസമയം കൊടുക്കാൻ വിട്ടുപോയവർക്ക് വാക്‌സിൻ നൽകുവാനായാണ് ഈ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇപ്പോൾ യജ്ഞം നടത്തുന്നത്.
Comments are closed for this post.