ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
വാക്‌സിന്‍ ചലഞ്ചിന് ഒരുലക്ഷം നല്‍കി ടി. പത്മനാഭന്‍
TAGS
കണ്ണൂര്‍: സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിന്‍ ചലഞ്ചിന് പിന്തുണയുമായി കഥാകൃത്ത് ടി. പത്മനാഭനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ അദ്ദേഹം സംഭാവന നല്‍കി. കൊവിഡ് മഹാവ്യാധിയില്‍ കൂട്ടമരണങ്ങള്‍ സംഭവിക്കുമ്പോഴും കുത്തിവയ്പിന്റെ വില നിര്‍ണയാധികാരം കുത്തകകള്‍ക്ക് അടിയറവച്ച കേന്ദ്രസര്‍ക്കാരിന്റെ നയത്തെ പത്മനാഭന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇതുപോലൊരു മഹാമാരിക്കാലത്ത് ജനങ്ങളുടെ ജീവനു വിലയിടുന്ന കേന്ദ്രനയം ക്രൂരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാര്‍ ഭരിച്ചപ്പോള്‍ പോലും വസൂരി പോലുള്ള മഹാമാരികള്‍ക്കു സൗജന്യവും നിര്‍ബന്ധിതവുമായ കുത്തിവയ്പ് നടത്തിയിട്ടുണ്ടെന്നും ടി.പത്മനാഭന്‍ വ്യക്തമാക്കി.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.