2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വഴിനീളെ വിവാദങ്ങള്‍; ജയഭേരി മുഴക്കി തിരിച്ചുവരവ്

ചെന്നൈ: 1991- 1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. അഴിമതിക്കഥകളായിരുന്നു മിക്കവയും.

അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്ന കേസിലാണ് ആദ്യമായി ജയലളിത കോടതി കയറിയത്. സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍. 1996 ജൂണ്‍ 14നാണ് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ജയലളിക്കെതിരെ ഹരജി ഫയല്‍ ചെയയ്യുന്നത്. ജൂണ്‍ 18ന് ഡി.എം.കെ. സര്‍ക്കാര്‍ വിജിലന്‍സ് ആന്‍ ആന്‍ഡി കറപ്ഷന്‍ ബ്യൂറോയോട് ജയലളിതക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ജൂണ്‍ 21നു പരാതി അന്വേഷിക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജി ലതിക സരണി ഐ.പി.എസിന് നിര്‍ദ്ദേശം നല്‍കി.
1997 ജൂണ്‍ നാലിന് കുറ്റപത്രം സമര്‍പ്പിച്ചു.

ഒക്ടോബര്‍ 21നു പ്രതികള്‍ക്കെതിരേ കോടതി കുറ്റം ചുമത്തി. 2003ല്‍ 76 സാക്ഷികളെ കോടതി വിളിച്ചുവരുത്തിയെങ്കിലും എല്ലാവരും കൂറുമാറി. നവംബറില്‍ ചെന്നൈയില്‍ വിചാരണ ശരിയായരീതിയില്‍ നടക്കാന്‍ സാധ്യതയില്ല എന്നു മനസിലാക്കി സുപ്രിംകോടതി വിചാരണ ബംഗളൂരുവിലേക്ക് മാറ്റി.

ബി.വി ആചാര്യയെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രൊസിക്യൂട്ടറാക്കി ബംഗളൂരുവില്‍ പ്രത്യേക കോടതി സ്ഥാപിച്ചു. പിന്നീട് വിചാരണ ആരംഭിച്ചു. കോടതിയില്‍ ഹാജരായ ജയലളിത കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചു. 2014 ഓഗസ്റ്റ് 28നു വിചാരണ അവസാനിച്ചു. സെപ്റ്റംബര്‍ 27ന് കേസില്‍ വിധി വന്നു. ജയലളിതയടക്കം നാലു പേര്‍ ജയലളിത അടക്കം നാലുപേര്‍ കുറ്റക്കാര്‍.  നാലു വര്‍ഷം തടവും 100 കോടി രൂപ പിഴ ശിക്ഷ.

ജാമ്യത്തിനായി ജയലളിത കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ ഹൈക്കോടതി തള്ളി. എന്നാല്‍ ഒക്ടോബര്‍ 17നു പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തു. ജയലളിതയ്ക്ക് ജാമ്യം ലഭിച്ചു. 2014 ഒക്ടോബര്‍ 18നു ജയലളിത ജയില്‍ മോചിതയായി.   2015 മേയ് 11നു കര്‍ണ്ണാടക ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. ജയലളിത വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തില്‍.

കേസുകള്‍ നിരവധി

താന്‍സി ഭൂമിയിടപാടു കേസില്‍ വിചാരണകോടതി ജയലളിതയെ ശിക്ഷിച്ചുവെങ്കിലും പിന്നീട് മദ്രാസ് ഹൈക്കോടതി അവരെ കുറ്റവിമുക്തയാക്കി.

പഞ്ചായത്തുകള്‍ക്കു കളര്‍ ടിവി വാങ്ങിയ ഇടപാടില്‍ 28 ദിവസം മദ്രാസ് ജയിലില്‍.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി കുറഞ്ഞ വിലയ്ക്കു വിറ്റതില്‍ 28 കോടിയുടെ അഴിമതി. 2004 ല്‍ കോടതി കുറ്റവിമുക്തയാക്കി.

കൊടൈക്കനാലില്‍ ചട്ടം ലംഘിച്ച് ഹോട്ടല്‍ നിര്‍മിച്ചു (പ്ലസന്റ് സ്റ്റേ ഹോട്ടല്‍). ഒരുവര്‍ഷം തടവു ശിക്ഷവിധിച്ചു. എന്നാല്‍ ഹൈക്കോടതി കുറ്റവിമുക്തയാക്കി. ലണ്ടനില്‍ ഹോട്ടല്‍ വാങ്ങിയ കേസ് സിബിഐ പിന്‍വലിക്കുകയാണുണ്ടായത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.