2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വഴിത്തര്‍ക്കം; തൊഴിലാളിക്ക് വെട്ടേറ്റു

കടുത്തുരുത്തി:വഴിത്തര്‍ക്കത്തെ തുടര്‍ന്ന് വേലി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിക്ക് വെട്ടേറ്റു.സംഭവത്തില്‍ സമീപവാസിയെ കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തു.തൃശൂര്‍ സ്വദേശി വൈക്കത്തു താമസിക്കുന്ന കരുവാല്‍ വീട്ടില്‍ സുരേഷ് അയ്യപ്പനാണ് (28) വെട്ടേറ്റത്.
സംഭവത്തില്‍ ആപ്പാഞ്ചിറ അപ്പക്കോട്ട് മത്തായി ജോസഫ് (52) ആണ് അറസ്റ്റിലായത്.ഇന്നലെ (2519) രാവിലെ 11 മണിയോടെ ആപ്പാഞ്ചിറയ്ക്ക് സമീപമാണ് സംഭവം.പ്രതി മത്തായി ജോസഫിന്റെ വീടിന് സമീപം റോട്ടറി ക്ലബ്ബ് പാവപ്പെട്ടവര്‍ക്കായി വീടു നിര്‍മിക്കുന്നതിന് വേലി സ്ഥാപിക്കുന്ന ജോലികള്‍ നടത്തിയിരുന്നു. വഴിയുമായി ബന്ധപ്പെട്ട് മത്തായി ജോസഫ് തൊഴിലാളിയുമായി തര്‍ക്കമുണ്ടാവുകയും വാക്കത്തിക്ക് തൊഴിലാളിയായ സുരേഷിനെ കൈയ്ക്കും കാലിനും വെട്ടുകയായിരുന്നുവെന്ന് എസ്.ഐ മിറാഷ് ജോണ്‍ പറഞ്ഞു.
തുടര്‍ന്ന് മത്തായി റോട്ടറി ക്ലബ്ബ് അധികൃതരുടെ കാറ് കല്ലിന് ഇടിച്ച് നശിപ്പിക്കുകയും ചെയ്തു.വൈക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിയ മത്തായിയെ പൊലിസ് സംഘം ആശുപത്രിയില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. സുരേഷ് വൈക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.