
കൊടുവള്ളി: ഓണാഘോഷവുമായി ബന്ധപ്പെട്ട് വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഗൂഢനീക്കം പ്രതിഷേധാര്‍ഹമാണെന്ന് രാജീവ് ഗാന്ധി സാംസ്കാരിക സമിതി. ജാതി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ശ്രീനാരായണ ഗുരുവിനെ മതങ്ങളുടെ ഭാഗമായി ചിത്രീകരിക്കുന്നത് ആശങ്കാജനകമാണെന്നും സമിതി അഭിപ്രായപ്പെട്ടു. യോഗം ടി.പി.സി മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ പുത്തന്‍പുരയില്‍ അധ്യക്ഷനായി. സത്യനാഥ് ഉമ്മളത്തൂര്‍, വി.സി ഉണ്ണികൃഷ്ണന് നായര്‍, മേടോയില്‍ മുഹമ്മദ് ഹാജി, വി.കെ അഹമ്മദ് കുട്ടി, പി.കെ സിദ്ദീഖ്, വേലായുധന് പൊയിലില്‍, കെ.എം.എ വദൂദ് സംസാരിച്ചു.