
വര്‍ഗീയതക്ക് ഇനി അല്പായു സ് മാത്രം അടുത്തിടെ പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മതേതരത്വത്തിന്റെ ശക്തമായ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ മതേതര കക്ഷികളുടെ സഖ്യം ബി.ജെ.പിക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലും പൊതുസമൂഹം ബി.ജെ.പിയോട് പുറംതിരിഞ്ഞു നില്ക്കാന് തുടങ്ങിയതിന്റെ ചൂണ്ടുപലകകളാണ് കൈരാന, നുല്പൂര് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. ബഹുസ്വര ഭാരതത്തെ വര്‍ഗീയമായി വിഭജിക്കാന്‍ തത്രപ്പെടുന്നവര്‍ക്ക് മതേതര സമൂഹം ഇനി നല്‍കുന്നത് അല്പായുസ് മാത്രം.