2020 October 20 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘വര്‍ഗീയ ധ്രുവീകരണത്തിനെതിരേ മാധ്യമങ്ങള്‍ ഒന്നിക്കണം’

കോഴിക്കോട്: സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ മാധ്യമങ്ങള്‍ ഒന്നിക്കണമെന്ന് മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് ജില്ലാ സമിതി ഫ്രാന്‍സിസ് റോഡ് യുവസാഹിതിയില്‍ സംഘടിപ്പിച്ച മീഡിയ ശില്‍പശാല അഭിപ്രായപെട്ടു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി നവംബര്‍ ആറിന് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ജില്ലാ ഹയര്‍ സെക്കന്‍ഡറി സമ്മേളനത്തോടനുബന്ധിച്ചാണ് ശില്‍പശാല നടത്തിയത്.
ചടങ്ങില്‍ എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് സി.വി അസീല്‍ അധ്യക്ഷാനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പിനസീഫ് ഉദ്ഘാടനം ചെയ്തു. സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നസീം അലി, ഫഹീം അത്തോളി എന്നിവര്‍ സംസാരിച്ചു. എം.എസ്.എം ജില്ലാ അസി. സെക്രട്ടറി ഫവാസ് മാവൂര്‍ സ്വാഗതവും ജില്ലാ മീഡിയ കണ്‍വീനര്‍ സി.വി കാബില്‍ നന്ദിയും പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.