
ന്യൂഡല്‍ഹി: കടുത്ത വരള്‍ച്ചയും കുടിവെള്ളക്ഷാമവും അനുഭവിക്കുന്ന ഉത്തര്‍പ്രദേശ് ഇവ പരിഹരിക്കാന്‍ കേന്ദ്രത്തോട് 1000 കോടിയുടെ സഹായധനം ആവശ്യപ്പെട്ടു. യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വരള്‍ച്ചയെ നേരിടാന്‍ സഹായം ആവശ്യപ്പെട്ടത്.
യു.പിയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും അദ്ദേഹം മോദിയോട് വ്യക്തമാക്കി.