2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വരള്‍ച്ച നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കാന്‍ കേന്ദ്രത്തോട് സുപ്രിം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ബാധിച്ചിരിക്കുന്ന വരള്‍ച്ചയെ നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കാന്‍ കേന്ദ്രത്തിന് സുപ്രിം കോടതി നിര്‍ദേശം. ദുരന്തനിവാരണ നിയമത്തിന്റെ കീഴിലാവണം സേനയെ നിയമിക്കേണ്ടതെന്നും സുപ്രിം കോടതി പറഞ്ഞു.

പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും നല്‍കുന്ന സ്വരാജ് അഭിയാനാണ് കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. രാജ്യത്ത് കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും നിരവധി പേര്‍ സ്വദേശം വിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു. ഇത്തരക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേനയുടെ രൂപീകരണമെന്നും കോടതി നിരീക്ഷിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.