2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വയോധികനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി

പാലാ : മുന്‍വൈരാഗ്യം കൊണ്ട് വയോധികനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. നെച്ചിപ്പുഴൂര്‍ കളപ്പുരയ്ക്കല്‍ വാസുദേവന്‍ നായര്‍(മണി-70)ക്കാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ നെച്ചിപ്പുഴൂര്‍ മൈലാട്ടുപാറ സുഗുണനെതിരെ (സുധന്‍-52) പൊലിസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. പുലര്‍ച്ചെ ക്ഷേത്രത്തില്‍ പോകുന്ന വഴി സുധന്റെ വീടിന് സമീപത്തെത്തിയപ്പോള്‍ സുധനും മക്കളും ചേര്‍ന്ന് മണിയെ തെങ്ങില്‍ പിടിച്ച് കെട്ടുകയായിരുന്നു.അന്വേഷിച്ചെത്തിയ നാട്ടുകാരോട് മണിയെ വീടിന് പിന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും മറ്റും ആരോപിച്ചിരുന്നു. മര്‍ദ്ദനത്തില്‍ മണിയുടെ ദേഹമാസകലം പോറലും മുറിവുമുണ്ട്.
എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് സുധന്‍ പൊതുമരാമത്ത് റോഡില്‍ പോതപ്പുല്ല് കൃഷി ചെയ്തിരുന്നു. മണിയും മറ്റും ചോദ്യം ചെയ്‌തെങ്കിലും കൃഷി തുടര്‍ന്നു. അധികൃതര്‍ക്ക് പരാതി നല്‍കിയതോടെ കൃഷി മാറ്റിച്ചിരുന്നു. ഇതിലുള്ള മുന്‍വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വീടിന് പിന്നില്‍ മറഞ്ഞുനിന്നെന്നും മറ്റും ആരോപിച്ച് സുധനും പരാതി നല്‍കിയിട്ടുണ്ട്.
മര്‍ദ്ദനമേറ്റ മണി പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ചതിനും കെട്ടിയിട്ടതിനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വയോധികനെ വഴി തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതിനും അന്യായമായി തടങ്കില്‍ വച്ചതിനും കേസെടുത്ത് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് പാലാ എസ്.ഐ ബിനോദ് കുമര്‍ അറിയിച്ചു. അതേസമയം സുധന്റെ പരാതിയിലും അന്വേഷണം നടത്തും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.