6.2 മില്യന്‍ ദിര്‍ഹമിന്റെ 200,000 മയക്കുമരുന്നുകളും ഗുളികകളും പിടിച്ചെടുത്തു
ദുബായ്: രാജ്യത്തേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് പരാജയപ്പെടുത്തി. എയര്‍ കാര്‍ഗോ വഴിയുള്ള മയക്കുമരുന്ന് കടത്ത് നീക്കം തടഞ്ഞ് സുപ്രധാനമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ദുബായ് കസ്റ്റംസിലെ ഇന്റലിജന്‍സ് വകുപ്പ്.
ഏകദേശം 6.2 മില്യന്‍ ദിര്‍ഹം മൂല്യമുള്ള 200,000 നിയന്ത്രിത
മയക്കുമരുന്നുകളും ഗുളികകളുമാണ് പിടിച്ചെടുത്തത്. ദുബായ് കസ്റ്റംസ് ഇന്റലിജന്‍സ് വകുപ്പിലെ പ്രത്യേക അന്വേഷണ സംഘത്തിന് ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നും എത്തിയ രണ്ടു ഷിപ്‌മെന്റുകളില്‍ തോന്നിയ സംശയമാണ് ഈ ഓപറേഷനിലേക്ക് നയിച്ചത്.
മയക്കുമരുന്നുകളും നിയന്ത്രിത മരുന്നുകളുമടങ്ങിയ 460 കിലോ ഭാരമുള്ള 20 പാര്‍സലുകളാണ് ആദ്യം എത്തിയത്. ഇതിന് ഏകദേശം 1 മില്യന്‍ ദിര്‍ഹം വില വരും. രണ്ടാമത്തെ ഷിപ്‌മെന്റില്‍ 520 കിലോ ട്രമഡോള്‍ ഗുളികകളടങ്ങിയ 22 പാര്‍സലുകളാണുണ്ടായിരുന്നത്. ഏകദേശം 5.25 മില്യന്‍ ദിര്‍ഹമാണ് ഇതിന് വിപണി വില.
കണിശമായ നടപടിക്രമങ്ങളും പ്രൊട്ടോകോളുകളും സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ദുബായ് പൊലീസിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി നാര്‍കോട്ടിക്‌സിന് കൈമാറി. ഇക്കാര്യത്തില്‍ ദുബായ് കസ്റ്റംസ് നിര്‍ണായക നേട്ടമാണ് സ്വന്തമാക്കിയതെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറലും പോര്‍ട്‌സ്-കസ്റ്റംസ്-ഫ്രീസോണ്‍ കോര്‍പറേഷന്‍ സിഇഒയുമായ ഹ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു.
Comments are closed for this post.