2021 May 07 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വന്യജീവികളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു

ഗൂഡല്ലൂര്‍: മുതുമല കടുവാസംരക്ഷണ കേന്ദ്രത്തില്‍ വന്യജീവികളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന കണക്കെടുപ്പ് കഴിഞ്ഞ 22നാണ് തുടങ്ങിയത്. പരിശീലനം നേടിയ വനംവകുപ്പ് ജീവനക്കാരാണ് കണക്കെടുപ്പിന് നേതൃത്വം നല്‍കുന്നത്. 36 സംഘങ്ങളാണ് കണക്കെടുപ്പിന് നേതൃത്വം നല്‍കുന്നത്. 180 പേരാണ് സംഘത്തിലുള്ളത്. ഊട്ടി ഗവ. കോളജിലെ 36 വിദ്യാര്‍ഥികളും സംഘത്തിലുണ്ട്. ഉള്‍വനത്തില്‍ ചുറ്റിക്കറങ്ങിയാണ് കണക്കെടുപ്പ് നടത്തുന്നത്. വന്യജീവികളെ നേരില്‍ കണ്ടും അടയാളങ്ങള്‍ നോക്കിയുമാണ് കണക്കെടുപ്പ് നടത്തുന്നത്. ആറ് മാസത്തിലൊരിക്കലാണ് കണക്കെടുപ്പ് നടത്താറുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News