
ദേശമംഗലം : ഇരുചക്രവാഹനങ്ങളില്‍ ഡ്യൂവല്‍ മോഡ് തരംഗവുമായി ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍.
ബൈക്കുകള്‍ ഗിയറില്ലാതേയും, ഗിയറോടുകൂടിയും ഓടിക്കാനാവുമെന്നത് ബൈക്ക് സവാരി ഇഷ്ടപ്പെടുന്ന വനിതകള്‍ക്ക് ഏറെ സന്തോഷം പകരുകയാണ്. ഇതോടെ സ്ക്കൂട്ടര്‍, ബൈക്ക് എന്ന വേര്‍തിരിവും ഇല്ലാതാകും. ഗിയറുള്ള ബൈക്ക് ഗിയര്‍ലെസ് സംവിധാനത്തിലേക്ക് എളുപ്പത്തില്‍ മാറ്റാനാകുമെന്നതാണ് കണ്ടുപിടുത്തത്തിന്റെ സവിശേഷത.
എം. നിധിന്, പള്ളത്ത് നന്ദു , പി.എം പ്രവീണ്‍, സെബിന് സാബു , എ.ജെ സൂരജ് എന്നിവരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് ഭാവിയില്‍ വന്‍തരംഗം സൃഷ്ടിക്കാന്‍ സാധ്യതയുള്ള പുതിയ പരീക്ഷണ വിജയം. നേട്ടം കൈവരിച്ച വിദ്യാര്‍ഥി പ്രതിഭകളെ കോളജ് ചെയര്മാന് കെ. എസ്. ഹംസ, മെക്കാനിക്കല്‍ വിഭാഗം മേധാവി എ. അനീഷ്, പ്രൊജക്ട് ഗൈഡ് ഷിബു അഗസ്റ്റിന് അനുമോദിച്ചു.