2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വനപാലകര്‍ക്ക് അഭയമായി സ്റ്റേഷന്‍ കോംപ്ലക്‌സ്

 
 
 
കോതമംഗലം: മൂന്നാര്‍, മറയൂര്‍, മാങ്കുളം, ചിന്നാര്‍, ഇരവികുളം ഉള്‍പ്പടെയുള്ള വനമേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന വനം വകുപ്പ് ജീവനക്കാര്‍ക്ക് ആശ്രയമായി കോതമംഗലം ഫോറസ്റ്റ് ഡിവിഷന്‍ ഓഫിസ് കോമ്പൗണ്ടില്‍ നിര്‍മിച്ച ഫോറസ്റ്റ് സ്റ്റേഷന്‍ കോംപ്ലക്‌സ്.വനം വകുപ്പ് മന്ത്രി കെ. രാജു കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം മേഖലയിലുണ്ടാകുന്ന അഭൂതപൂര്‍വമായ വികസനപ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണ് അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ഫോറസ്റ്റ് സ്‌റ്റേഷന്‍ കോംപ്ലക്‌സെന്ന് മന്ത്രി പറഞ്ഞു. 
കോടികള്‍ മുടക്കിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കോംപ്ലക്‌സ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.