
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ നേതാക്കള്‍ വധശിക്ഷയ്ക്കെതിരേ രംഗത്തു വരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ വര്‍ഷം ആരും വധശിക്ഷയെ അനുകൂലിക്കരുതെന്നും എതിര്‍ക്കാനുള്ള ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ സഞ്ചാരികളെയും തീര്‍ഥാടകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും കൊല്ലരുതെന്നും നിരപരാധിത്വത്തിനും കുറ്റവാളിക്കും ഇടയില്‍ തീര്‍പ്പു കല്പ്പിക്കുന്നതില് മൂല്യങ്ങള്‍ പിന്തുടരണമെന്നും മാര്‍പാപ്പ പറഞ്ഞു. വധശിക്ഷക്കെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം. ലോകത്ത് കരുണ പ്രചരിപ്പിക്കാന്‍ നവംബര്‍ 20 ന് ചര്‍ച്ചുകളില്‍ വിശുദ്ധ വര്‍ഷാചരണം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.