
ഇസ്ലാമബാദ്: കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പാകിസ്താന് സൈനിക മേധാവി. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് നടന്ന പാക് സൈനിക കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് തീരുമാനം.യോഗത്തില്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ബാജ്വ അധ്യക്ഷനായി. ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ഖമര്‍ ബാജ്വ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ത്യക്കു പുറമെ അന്താരാഷ്ട്ര തലത്തില്‍നിന്നുള്ള സമ്മര്‍ദവും ശക്തമാകുന്നതിനിടെയാണ് പാകിസ്താന് നിലപാട് വ്യക്തമാക്കിയത്.