കൊച്ചി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ വധഭീഷണി മുഴക്കിയെന്ന കേസിൽ നടൻ ദിലീപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. തടവുശിക്ഷ ലഭിക്കത്തക്ക രീതിയിലുള്ള കുറ്റം ചെയ്യുന്നതിനു പ്രേരിപ്പിക്കുക, കുറ്റകൃത്യത്തെ കുറിച്ച് മറച്ചുവയ്ക്കുക, വധിക്കുമെന്നു ഭീഷണിപ്പെടുത്തുക, സംഘംചേർന്ന് ഗൂഢാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ദിലീപിനും മറ്റു പ്രതികൾക്കുമെതിരേ ചുമത്തിയിട്ടുള്ളത്.
ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
വധഭീഷണിക്കേസ് കള്ളക്കഥയെന്നും തങ്ങൾക്കെതിരേ പൊലിസ് കള്ളക്കേസെടുത്തിരിക്കുകയാണന്നും വിസ്താരം നീട്ടിക്കൊണ്ടുപോകാനും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തടയാനുമാണ് നീക്കമെന്നും ദിലീപ് ഹരജിയിൽ പറയുന്നു.
പൊലിസിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തുതാ വിരുദ്ധവുമാണ്. അറസ്റ്റ് ചെയ്യാനും ജയിലിൽ അടക്കാനും സാധ്യതയുണ്ട്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. കേസിൽ ദിലീപ് ഒന്നാം പ്രതിയാണ്.
Comments are closed for this post.