മലപ്പുറം: വഖഫ് നിയമങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ പള്ളികളില്‍ ബോധവത്കണം ഉണ്ടാകുമെന്ന് മുസ് ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അടുത്ത വെള്ളിയാഴ്ച്ച മഹല്ല് തലത്തില്‍ ബോധവത്കരണം നടത്തുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
സമസ്ത ഇപ്പോള്‍ പറഞ്ഞത് സൂക്ഷ്മതയുടെ ഭാഗമായിട്ടാണ്. ലീഗ് അതിനൊപ്പമായിരിക്കും.ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചു. സ്വാഭാവികമായും അതിന്റെ പശ്ചാത്തലത്തില്‍ ചില മഹല്ലുകളില്‍ പ്രശ്‌നമുണ്ടാകുമോ എന്ന ആശങ്ക ഉണ്ട്. അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ആ നിലപാടിനെ മാനിക്കുന്നു. ലീഗ് സമസ്തയുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധ സംഗമങ്ങള്‍ മഹല്ല് തലത്തിലും പഞ്ചായത്ത് തലത്തിലും എല്ലാം നടത്താം അതിന് സമസ്ത എതിരല്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
Comments are closed for this post.