2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലോട്ടറി ചട്ട ഭേദഗതി അസാധുവാക്കിയതിനെതിരേ അപ്പീല്‍ നല്‍കും: ധനമന്ത്രി

തിരുവനന്തപുരം: ലോട്ടറി ചട്ടത്തിലെ 24 (3), 24 (10) വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ലോട്ടറി മാഫിയകളെ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും നിയമവിരുദ്ധ ലോട്ടറികള്‍ക്കെതിരേ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പിയുടെ സഹായത്തോടെ ലോട്ടറി മാഫിയ ഇന്ത്യയിലാകെ പിടിമുറുക്കുകയാണ്. 2018ലെ ചട്ട ഭേദഗതിയിലൂടെയാണ് ലോട്ടറി മാഫിയയെ കേരളത്തില്‍ ചെറുത്തുനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴുള്ള പഴുതുകള്‍ ഉപയോഗിച്ച് നേരത്തെ തങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കൊള്ള നിര്‍ബാധം നടത്തിക്കളയാമെന്ന ധാരണ ഇക്കൂട്ടര്‍ക്ക് വേണ്ടതില്ല. മുതിര്‍ന്ന അഭിഭാഷകരെ നിയോഗിച്ച് കേസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അന്യസംസ്ഥാന ലോട്ടറികള്‍ക്ക് 28 ശതമാനം നികുതി കൊടുത്ത് കേരളാ ലോട്ടറിയോട് മത്സരിക്കണമെങ്കില്‍ നികുതി വെട്ടിപ്പിലൂടെ മാത്രമേ നടക്കൂ. രജിസ്‌ട്രേഷന്‍ ലഭിച്ചാലും നികുതി വെട്ടിക്കാതിരിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.