
പെരുമാതുറ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് ഇന്ത്യയെ സബന്ധിച്ച് ചരിത്രപ്രധാനമുളളതാണന്നും നമ്മുടെ രാജ്യത്തിന്റെ ഭാവി നിര്‍ണയത്തിന് പരമാവധി ഇടതുപക്ഷ എം.പിമാര്‍ പാര്‍ലമെന്റില്‍ എത്തണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്സികുട്ടിയമ്മ അഭിപ്രായപ്പെട്ടു. ആറ്റിങ്ങല്‍ ലോകസഭ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. എ. സമ്പത്തിന്റെ അഞ്ചുതെങ്ങ് മേഖ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. ഇനിയോരു തെരഞ്ഞെടുപ്പ് രാജ്യത്ത് ഉണ്ടാകുമോ എന്ന് തന്നെ രാജ്യത്തെ ആശങ്കയിലാഴ്ത്തുന്ന ഭരണമാണ് ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്ത് കഴ്ചവച്ചത്. സ്വതന്ത്രമായി ചിന്തിക്കുവാനോ എഴുതുവാനോ കഴിയാത്ത സ്ഥിതി രാജ്യത്ത് ഉണ്ടാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ കോര്‍പറേറ്റ് കുത്തകകള്‍ക്ക് അനുയോജ്യമായ സാഹചര്യം രാജ്യത്ത് ഉണ്ടാക്കുകയും സാമ്പത്തിക കുറ്റവാളികളെ രാജ്യത്ത് നിന്ന് രക്ഷപ്പെടുവാന്‍ സാഹായിക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയതത് എന്ന് മന്ത്രി പറഞ്ഞു. ഡെ. സ്പീക്കര്‍ വി ശശി അധ്യക്ഷനായി. ആര് സുഭാഷ്, ഷൈലജ ബീഗം, പയസ്, സ്കന്ദകുമാര്‍, ബിജു ജോസഫ്, ലൈജു പങ്കെടുത്തു.