പത്തുലക്ഷം വീടുകളില്‍ വൈദ്യുതിയെത്തും
നവേഡ: ലോകത്തെ ഏറ്റവും വലിയ സോളാര്‍ വൈദ്യുത പദ്ധതി യു.എസിലെ നവേഡയില്‍ ഒരുങ്ങി. ദിവസം മുഴുവന്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സൗരോര്‍ജ്ജ് പ്ലാന്റ് പത്തു ലക്ഷം വീടുകളില്‍ വൈദ്യുതിയെത്തിക്കുമെന്നാണ് കമ്പനി പറയുന്നത്.
1500 മുതല്‍ 2000 മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റ് ഒരു ആണവ വൈദ്യുത പ്ലാന്റിനു സമാനമാണ്.
കാലിഫോര്‍ണിയ ആസ്ഥാനമായ സോളാര്‍റിസര്‍വ്വ് എന്ന കമ്പനിയാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 6500 ഹെക്ടര്‍ സ്ഥലത്ത് വൃത്താകൃതിയില്‍ ഒരു ലക്ഷം സോളാര്‍ പാനലുകളാണ് സ്ഥാപിച്ചത്. 500 കോടി ഡോളറാണ് പ്ലാന്റ് നിര്‍മിക്കാന്‍ ചെലവായത്.
Comments are closed for this post.