2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും

അഹമ്മദാബാദ്: ഉദ്ഘാടനത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. അടുത്ത ആഴ്ച ഇന്ത്യയിലെത്തുന്ന ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോഡിയും കൂടിയായിരിക്കും സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം 24,25 തീയതികളില്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നു@ണ്ട്. ഈ അവസരത്തിലാണ് സ്റ്റേഡിയം തുറന്നുകൊടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും സ്റ്റേഡിയത്തില്‍വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യും.
സ്റ്റേഡിയത്തെക്കുറിച്ച് കഴിഞ്ഞദിവസം ട്രംപ് സംസാരിച്ചിരുന്നു. 40,000 മുതല്‍ 50,000 വരെ ആളുകള്‍ ഇവിടെയെത്തുമെന്നാണ് മോദി പറയുന്നത്. എന്നാല്‍, താന്‍ അമ്പത്‌ലക്ഷത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് തമാശരൂപേണ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം പണിതീര്‍ന്നു കഴിഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. നാലു മാസത്തിനുള്ളില്‍ അന്താരാഷ്ട്ര മത്സരത്തിന് സ്റ്റേഡിയം വേദിയാകും. ഉദ്ഘാടനം വലിയ ആഘോഷമാക്കാനാണ് ബി.സി.സി.ഐയുടേയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റേയും തീരുമാനം.
സ്റ്റേഡിയത്തില്‍ ഒരുലക്ഷത്തി പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനാവും. 90000 പേര്‍ക്കിരിക്കാവുന്ന ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് നിലവില്‍ ഒന്നാംസ്ഥാനത്തുള്ളത്. 63 ഏക്കര്‍ സ്ഥലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിച്ച സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉ@ണ്ടാകും. 700 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ കരാര്‍ എല്‍.ആന്‍ഡ് ടി.ക്ക് ആണ്. മൂന്ന് പരിശീലന മൈതാനങ്ങള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമി, ക്ലബ് ഹൗസില്‍ 55 മുറികള്‍, നീന്തല്‍ക്കുളം, 76 കോര്‍പ്പറേറ്റ് ബോക്‌സുകള്‍, മൂവായിരം കാര്‍, ആയിരം ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം എന്നിവയും ഒരുക്കും.
നേരത്തെ ഇവിടെ ഉണ്ടായിരുന്ന 54000 പേര്‍ക്കിരിക്കാവുന്ന മൊട്ടേരയിലെ പഴയ സ്റ്റേഡിയം ഇന്ത്യയുടെ ഭാഗ്യവേദി കൂടിയാണ്. 12 ടെസ്റ്റുകള്‍ക്കും 24 ഏകദിനങ്ങള്‍ക്കും ഇവിടെ വേദിയായിട്ടു@ണ്ട്. സുനില്‍ ഗാവസ്‌കര്‍ ടെസ്റ്റില്‍ 10,000 റണ്‍സ് തികച്ചത് ഈ സ്റ്റേഡിയത്തിലാണ്. കപില്‍ദേവ് റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയുടെ 432 വിക്കറ്റ് റെക്കോര്‍ഡ് മറികടന്നതും ഇവിടെവെച്ചുതന്നെ. 1983ല്‍ സ്ഥാപിതമായതാണ് ഈ സ്റ്റേഡിയം.
66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. മൊട്ടേരയിലെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതോടെ ഈദന്‍ ഗാര്‍ഡന്‍സിന്റെ റെക്കോര്‍ഡ് വഴിമാറും. ടെസ്റ്റ് മത്സരങ്ങള്‍ക്കായും ഏകദിന ടി20 അന്താരാഷ്ട മത്സരങ്ങള്‍ക്കായും തുറന്നുകൊടുക്കുന്നതോടെ കളിക്കാര്‍ക്കും കാണികള്‍ക്കും വേറിട്ട അനുഭവമാകും സ്റ്റേഡിയം നല്‍കുകയെന്നുറപ്പാണ്. ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍ വന്‍ ജനക്കൂട്ടം സ്വീകരിക്കാന്‍ ഉണ്ടാകുമെന്ന് നരേന്ദ്രമോഡി നേരത്തെ വ്യക്തമാക്കിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.