2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലൈവ് ലൊക്കേഷന്‍ ഷെയറിങ്ങുമായി ഫേസ്ബുക്ക് മെസന്‍ജറും

ന്യൂയോര്‍ക്ക്: വാട്‌സാപ്പിനു പിന്നാലെ ഫേസ്ബുക്ക് മെസന്‍ജറിലും ലൈവ് ലൊക്കേഷന്‍ ഷെയറിങ് വന്നു. മെസന്‍ജറില്‍ ചാറ്റ് ചെയ്യുന്നവര്‍ തമ്മില്‍ പലപ്പോഴും നിങ്ങള്‍ എവിടെയാണെന്ന് ചോദിക്കാറുണ്ട്, ഈ ചോദ്യം അവസാനിപ്പിക്കാന്‍ കൂടിയാണ് മെസന്‍ജര്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.

മെസന്‍ജറിലൂടെ ലൊക്കേഷന്‍ വിവരങ്ങള്‍ നമ്മുടെ സുഹൃത്തുക്കള്‍ നമുക്ക് അയച്ചു തന്നാല്‍ പിന്നീട് ഒരു മണിക്കൂര്‍ വരെ സുഹൃത്തിന്റെ ചലനങ്ങള്‍ നമുക്ക് നിരീക്ഷിക്കാനാവും.

ഫേസ്ബുക്കിന്റെ പ്രധാനപ്പെട്ട മെസേജിങ് ആപ്പാണ് ഫേസ്ബുക്ക് മെസഞ്ചര്‍. ആദ്യം ഫേസ്ബുക്ക് ആപ്പില്‍ തന്നെ ലഭ്യമായിരുന്ന മെസേജിങ് സംവിധാനം 2014ലാണ് ഫേസ്ബുക്ക് പുതിയ ആപ്പിലേക്ക് മാറ്റിയത്. മെക്‌സികോയിലാണ് പുതിയ പരിഷ്‌കാരം ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോള്‍ ആഗോള തലത്തില്‍ പുതിയ പരിഷ്‌കാരം ലഭ്യമാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.