2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലൈറ്റുകൾ മാത്രമല്ല, ഫോഗ് മെഷീനും! ടൂറിസ്റ്റ് ബസിന് തുടർയാത്രാനുമതി നിഷേധിച്ച് മോട്ടോർവാഹന വകുപ്പ്

പത്തനംതിട്ട • അനധികൃത ലൈറ്റുകൾ മാത്രമല്ല ടൂറിസ്റ്റ് ബസിൽ ഫോഗ് മെഷീനും. റാന്നിയിൽ നിന്ന് വിദ്യാർഥികളുമായി വിനോദയാത്ര പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് ആര്‍.ടി.ഒ സ്‌ക്വാഡ് പരിശോധിച്ചപ്പോഴാണ് പാട്ടും ഡാൻസും കൊഴുപ്പിക്കാൻ വേദികളിലും മറ്റും ഉപയോഗിക്കുന്ന ഫോഗ് മെഷീൻ അടക്കം ബസിൽ നിന്ന് പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ അടൂര്‍ ബൈപ്പാസില്‍ നടത്തിയ പരിശോധനയിലാണ് 42 കുട്ടികളുമായി റാന്നിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് പിടികൂടിയത്. ചട്ടവിരുദ്ധമായി സ്ഥാപിച്ച എല്ലാ ഫിറ്റിങ്ങുകളും നീക്കംചെയ്ത് വാഹനംഹാജരാക്കാന്‍ ആര്‍.ടി.ഒ നോട്ടിസ് നല്‍കി. വിദ്യാർഥികളുടെ യാത്ര റദ്ദാക്കുകയും ചെയ്തു. നിയമവിരുദ്ധമായ ലൈറ്റുകളും സംഗീത സംവിധാനങ്ങളും ഘടിപ്പിച്ചതിനാൽ റാന്നി സിറ്റാഡൽ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളുമായി പഠന യാത്ര പോവുകയായിരുന്ന ബസും എം.സി റോഡിലെ അടൂര്‍ ബൈപ്പാസില്‍ വച്ച് ഇന്നലെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. സ്‌കൂള്‍ അധികൃതര്‍ അനുമതി വാങ്ങിയിട്ടില്ലാത്തതിനാൽ യാത്ര തുടരാൻ അനുവദിച്ചില്ല.
തിരുവല്ല കുമ്പനാട്ടുള്ള സ്കൂളില്‍ നിന്ന് ഇന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെടാനിരുന്ന ബസിനും ആർ.ടി. അനുമതി നിഷേധിച്ചു.
ബസില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പത്തനംതിട്ട ആര്‍.ടി.ഒ എ.കെ ദിലു യാത്രാനുമതി നിഷേധിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.