കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിങ് ഡയരക്ടര്‍ സന്തോഷ് ഈപ്പനെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫിസില്‍ വിളിച്ചുവരുത്തി രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം സന്തോഷിനെ വിട്ടയച്ചു. അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ഐസോമോങ്ക് േ്രടഡിങ് കമ്പനിയുടെ തിരുവനന്തപുരത്തെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചതെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. നിയമലംഘനത്തിനു കാരണക്കാരായവരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കമാണ് സി.ബി.ഐ നടത്തുന്നത്. ആരാണ് വിദേശത്തുനിന്ന് പണമയച്ചത്, സ്വീകരിച്ചതാര്, എന്തിനുവേണ്ടി ഉപയോഗിച്ചു, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു പിന്തുണയുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
Comments are closed for this post.