2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ലൈംഗിക ആരോപണം: മേഘാലയ ഗവര്‍ണര്‍ രാജിവെച്ചു

ഷില്ലോങ്: ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖ നാഥന്‍ രാജിവെച്ചു. 67കാരനായ ഗവര്‍ണര്‍ക്കെതിരായ നൂറോളം ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ക്കാണ് ജീവനക്കാര്‍ പരാതി നല്‍കിയത്. എ.എന്‍.ഐ വാര്‍ത്താ എജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഗവര്‍ണറെ നീക്കംചെയ്ത് രാജ്ഭവന്റെ അന്തസ്സ് പുനഃസ്ഥാപിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. ഗവര്‍ണറുടെ നേരിട്ടുള്ള ഉത്തരവില്‍ സ്വകാര്യ കിടപ്പുമുറി വരെ നിരവധി യുവതികളെത്തുന്നുവെന്നും രാജ്ഭവനെ ലേഡീസ് ക്ലബ് ആക്കിമാറ്റുന്നുവെന്നുമായിരുന്നു പ്രധാന ആരോപണം.
ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ സംഘടനകളും ശക്തമായ പ്രചരണം നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.