2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലീഗല്‍ മെട്രോളജി പുന:പരിശോധന: ഫീസ് ഒഴിവാക്കണം

പ്രളയബാധിത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെ കേടുപാടുകള്‍ സംഭവിച്ച അളവ് തൂക്ക ഉപകരണങ്ങള്‍ പുന:പരിശോധിക്കുന്നതിനുള്ള ഫീസ് ലീഗല്‍ മെട്രോളജി വകുപ്പ് ഒഴിവാക്കി മുദ്ര ചെയ്ത് നല്‍കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ക്ക് അനുമതി നല്‍കി ഉത്തരവായി. പ്രളയ ബാധിത പ്രദേശങ്ങളില്‍ കുപ്പിവെള്ളത്തിനും മറ്റ് സാധനങ്ങള്‍ക്കും എം.ആര്‍.പിയെക്കാള്‍ അമിത വില ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും പെട്രോള്‍ പമ്പുകളുടെ റീകാലിബ്രേഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്നതിനും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.