2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലിവര്‍പൂളിന് മിന്നും ജയം

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ ഗംഭീര പ്രകടനങ്ങള്‍ തുടരുന്നു. ഇന്നലെ വാറ്റ്‌ഫോര്‍ഡിനെ നേരിട്ട ലിവര്‍പൂള്‍ എതിരില്ലാത്ത അഞ്ചു ഗോളിന്റെ ജയമായിരുന്നു സ്വന്തമാക്കിയത്.
റനിയേരി പരിശീലകനായി എത്തിയെങ്കിലും വാറ്റ്‌ഫോര്‍ഡിന്റെ പ്രകടനം ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. റോബര്‍ട്ട് ഫിര്‍മീഞ്ഞോയുടെ ഹാട്രികാണ് ലിവര്‍പൂളിന് മികച്ച ജയം സമ്മാനിച്ചത്. മുഹമ്മദ് സലാഹും സാദിയോ മാനേയും ലിവര്‍പൂളിന് വേണ്ടി ഗോള്‍ കണ്ടെത്തി. മത്സരത്തിന്റെ ഒന്‍പതാം മിനുട്ടില്‍ ആണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ വന്നത്. സലാഹ് കൊടുത്ത പാസ് സ്വീകരിച്ച് സാഡിയോ മാനെ ആണ് ലിവര്‍പൂളിനെ മുന്നില്‍ എത്തിച്ചത്. മാനെയുടെ പ്രീമിയര്‍ ലീഗ് കരിയറിലെ നൂറാം ഗോളായിരുന്നു ഇത്. 37ാം മിനുട്ടില്‍ മില്‍നറിന്റെ അസിസ്റ്റില്‍ നിന്ന് ടാപിന്നിലൂടെ ഫര്‍മീനോ ലിവര്‍പൂളിന്റെ ലീഡ് ഇരട്ടിയാക്കി.
ര@ണ്ടാം പകുതിയില്‍ വാറ്റ്‌ഫോര്‍ഡിന്റെ ഗോള്‍കീപ്പര്‍ ഫോസ്റ്ററിന്റെ പിഴവ് മുതലെടുത്ത് ഫര്‍മീഞ്ഞോ വീണ്ട@ും ഗോള്‍ നേടി. 54ാം മിനുട്ടിലായിരുന്നു സലാഹിന്റെ ഗോള്‍ വന്നത്. വാറ്റ്‌ഫോര്‍ഡ് ഡിഫന്‍സിനെ കബളിപ്പിച്ച് സലാഹ് നേടിയ ഗോള്‍ കളിയിലെ ഏറ്റവും മികച്ച ഗോളായി. ഇത് തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് സലാഹ് ഗോള്‍ നേടുന്നത്. മത്സരത്തിന്റെ അവസാന നിമിഷമാണ് ഫിര്‍മീഞ്ഞോ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ജയത്തോടെ എട്ടു മത്സരങ്ങളില്‍ 18 പോയിന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്. മറ്റൊരു മത്സരത്തില്‍ 4 – 2 എന്ന സ്‌കോറിന് ലെസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലി എഫ്.സിയെ തോല്‍പിച്ചു. ബെര്‍ണാഡോ സില്‍വ, കെവിന്‍ ഡിബ്രൂയിന്‍ എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News