
റോം: ലിബിയന്‍ കടലില്‍നിന്നും ആയിരത്തോളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയെന്ന് ഇറ്റാലിയന്‍ നാവികസേന. ലിബിയയിലെ സബ്രാത്തയില്നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തുനിന്നാണ് ഇവരെ രക്ഷിച്ചത്. 40 സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സൊമാലിയ, എറിട്രാ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച്ച ഇതേ പ്രദേശത്തുനിന്ന് 1100 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയിരുന്നു. അനധികൃത കുടിയേറ്റത്തിനു ശ്രമിച്ച 750 അഭയാര്‍ഥികള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ചിരുന്നു. ഒരു മില്യണ്‍ അഭയാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം സിറിയയില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറിയത്.