2021 January 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലാഹോറില്‍ ട്രക്ക് ബോംബ് സ്‌ഫോടനം: 34 പേര്‍ക്ക് പരുക്ക്

ലാഹോര്‍: ലാഹോറില്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. പഴങ്ങള്‍ നിറച്ച ട്രക്കിനകത്താണ് ഉഗ്രസ്‌ഫേടക വസ്തുക്കളടങ്ങിയ ബോംബ് സ്ഥാപിച്ചത്. പൊട്ടിത്തെറിയില്‍ സമീപത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ തകര്‍ന്നു.

നടന്നു പോകുന്ന വഴി യാത്രക്കാരാണ് പരുക്ക് പറ്റിയവരിലേറെയും. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനം മൂലം പരിസരത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ട്രക്ക് എങ്ങനെ ഇവിടെയെത്തിയെന്ന് പരിശോധിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.