2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലഹരിക്കെതിരേ 181 വനിതാ ഹെൽപ് ലൈനിൽ ടെലി കൗൺസലിങും

തിരുവനന്തപുരം • സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന മിത്ര 181 വനിതാ ഹെൽപ്പ് ലൈനിൽ പ്രത്യേക ടെലി കൗൺസലിങ് സൗകര്യം ഏർപ്പെടുത്തി. ലഹരി ഉപയോഗത്തിൽനിന്ന് മോചനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വനിതകൾക്കും, കുട്ടികൾക്കും പരിശീലനം ലഭിച്ച മിത്രയിലെ കൗൺസലർമാരിലൂടെ സേവനം നൽകുന്നതാണ്. ഇവർക്ക് സമാശ്വാസം നൽകുന്നതിനും മതിയായ ചികിത്സ ഉറപ്പ് വരുത്തുന്നതിനുള്ള റഫറൽ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുന്നതിനുമാണ് ഉദ്ദേശിച്ചിട്ടുള്ളത്.
കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം കാരണം പ്രയാസം നേരിടുന്ന വനിതകൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന മിത്രയിൽനിന്നും സഹായം ലഭ്യമാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.