2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലഖ്നൗവിലെ സ്ഥാനാർത്ഥികളില്ല, ഉത്തർപ്രദേശിൽ മൂന്നാംഘട്ട പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി

ലഖ്നൗ: ലഖ്നൗവിലെ  സ്ഥാനാർത്ഥികളെ ഉൾപ്പെടുത്താതെ ബിജെപി  ഉത്തർപ്രദേശിൽ   മൂന്നാം ഘട്ട  പട്ടിക പ്രഖ്യാപിച്ചു. 91 സ്ഥാനാർത്ഥികളെക്കൂടിയാണ് ബിജെപി പ്രഖ്യാപിച്ചത്. എസ് പി വിട്ട് വന്ന അപർണ്ണ യാദവിനെസ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിയിൽ തർക്കം നിലനിൽക്കുകയാണ്. 

അതിനിടെ, എംപി റീത്താ ബഹുഗുണ ജോഷിയുടെ മകൻ മയങ്ക് ജോഷി എസ്പിയുമായി ചർച്ച നടത്തി. സീറ്റു കിട്ടിയില്ലെങ്കിൽ ബിജെപി വിടുമെന്നാണ് മയങ്കിന്റെ നിലപാട്. അയോധ്യയിൽ നിലവിലെ എംഎൽഎ വേദ്പ്രകാശ് ഗുപ്ത വീണ്ടും മത്സരിക്കും. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.