2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റൺമല തീർത്ത് ഇന്ത്യ

   

മൊഹാലി
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി.
എട്ടു വിക്കറ്റിനു 574 റൺസെന്ന കൂറ്റൻ സ്‌കോറിൽ ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടിയിൽ ലങ്ക രണ്ടാംദിനം കളി അവസാനിക്കുമ്പോൾ നാലു വിക്കറ്റിനു 108 റൺസെന്ന നിലയിൽ പരുങ്ങലിലാണ്. ആറു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താൻ ഇനിയുമവർക്ക് 466 റൺസ് കൂടി വേണം. പതും നിസങ്കയും (26) ചരിത് അസലെൻകയുമാണ് (1) ക്രീസിൽ. നായകൻ ദിമുത് കരുണരത്‌നെ (28), ലഹിരു തിരിമന്നെ (17), ആഞ്ചലോ മാത്യൂസ് (22), ധനഞ്ജയ ഡിസിൽവ (1) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കു വേണ്ടി ആർ അശ്വിൻ രണ്ടും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ (175*) തകർപ്പൻ പ്രകടനമാണ് ഇ്ന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്.
ഏഴാമനായി ഇറങ്ങിയ ജഡേജ 228 ബോളിൽ 17 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 175 റൺസ് നേടിയത്. ഇതു റെക്കോർഡ് കൂടിയാണ്. ഏഴാം നമ്പറിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവുമുയർന്ന സ്‌കോർ കൂടിയാണിത്.
മുൻ ഇതിഹാസ നായകനും ഓൾറൗണ്ടറുമാായിരുന്ന കപിൽ ദേവിന്റെ റെക്കോർഡാണ് ജഡ്ഡു പഴങ്കഥയാക്കിയത്. ജഡേജയെക്കൂടാതെ റിഷഭ് പന്ത് (96), ആർ അശ്വിൻ (61),ഹനുമാ വിഹാരി (58) എന്നിവരുടെ പ്രകടനവും ലങ്കയ്‌ക്കെതിരേ വലിയ സ്‌കോർ നേടാൻ ഇന്ത്യയെ സഹായിച്ചു. മായങ്ക് അഗർവാൾ (33), രോഹിത് ശർമ (29), വിരാട് കോലി (45), ശ്രേയസ് അയ്യർ (27) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകൾ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.