
കോഴിക്കോട്:മണിപ്പൂരില്‍ നിന്നുള്ള പ്രതിരോധ താരം റോഷന് സിങ്ങിനെ ഗോകുലം കേരള എഫ്.സി ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ നെരോക്ക എഫ്.സിയുടെ താരമായിരുന്നു റോഷന് സിങ്. മണിപ്പൂര്‍ സ്റ്റേറ് ടീമിനുവേണ്ടണ്ടി സന്തോഷ് ട്രോഫി കളിച്ച താരാമണ് റോഷന് സിങ്. നെരോക്കയില്‍ കളിക്കുന്നതിനു മുന്‍പ് മണിപ്പൂര്‍ ലീഗില്‍ പല ക്ലബ്ബുകളിലായി റോഷന് കളിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തെ കരാറിലാണ് റോഷന് ക്ലബ്ബിലെത്തിയിട്ടുള്ളത്. ‘ഗോകുലം കേരള എഫ്.സി യില്‍ കളിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. മുന്ന് കൊല്ലത്തിനിടയില്‍ ക്ലബ് ഒരുപാട് ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ക്ലബിനൊപ്പം ഐ ലീഗ് സ്വന്തമാക്കണമെന്നാണ് മോഹം. ഇതിനായി കഴിവിന്റെ പരമാവധി ക്ലബിന് വേണ്ടി നല്‍കുമെന്ന് റോഷന് പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷത്തെ പോരായ്മകളെല്ലാം പരിഹരിച്ചാണ് ഈ വര്‍ഷം ക്ലബ് കളിക്കാരെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് ഈ വര്‍ഷം ഐ ലീഗ് കിരീടം മാത്രമാണ് ലക്ഷ്യമെന്ന് ഗോകുലം ഗോപാലന് പറഞ്ഞു.