അബൂദബി: നായകന് വിരാട് കോഹ്ലി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ആര്.സി.ബി രാജസ്ഥാന് റോയല്‍സിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുമെന്ന് പ്രതീക്ഷയുണ്ട@ായിരുന്ന സഞ്ജു സാംസണും സ്റ്റീവ് സ്മിത്തും പുറത്തായതാണ് രാജസ്ഥാന് വിനയായത്. അഞ്ച് പന്തില്‍ നിന്ന് അഞ്ചു റണ്‍സാണ് സ്മിത്തിന്റെ സംഭാവന. മൂന്ന് പന്തില്‍ നിന്ന് നാലു റണ്‍സുമായി സഞ്ജുവും മടങ്ങി. 12 പന്ത് നേരിട്ട ജോസ് ബട്ലര് 22 റണ്‍സ് സ്വന്തമാക്കി. നാലാമനായെത്തിയ റോബിന് ഉത്തപ്പ 22 പന്തില്‍ നിന്ന് 17 റണ്‍സ് സ്വന്തമാക്കി. 39 പന്തില്‍ 47 റണ്‍സ് സ്വന്തമാക്കിയ മാഫിലാല് ലാംറോറാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍.
12 പന്തില്‍ 24 റണ്‍സുമായി രാഹുല്‍ തിവാതിയയും ജൊഫ്ര ആര്‍ച്ചറുമായിരുന്നു അവസാനം ക്രീസിലു@ണ്ടായിരുന്നത്. ആര്.സി.ബി താരങ്ങളെല്ലാം കൃത്യതയോടെ പന്തെറിഞ്ഞതോടെയാണ് രാജസ്ഥാന് ചെറിയ സ്കോറില്‍ കുരുങ്ങിയത്. ഇസ്റു ഉദാന്ത രണ്ട@ും യുസ്വേന്ദ്ര ചഹല്‍ മൂന്നും നവദീപ് സൈനി ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്.സി.ബിക്ക് തുടക്കത്തില്‍ പിഴച്ചെങ്കിലും പിന്നീട് പിടിച്ച് നില്‍ക്കുകയായിരുന്നു. രണ്ട@ാം ഓവറില്‍ എട്ട് റണ്‍സുമായി ആരോണ്‍ ഫിഞ്ച് മടങ്ങി.
ഓപണറായി എത്തിയ ദേവ്ദത്ത് പടിക്കില് 45 പന്തില്‍ 63 റണ്‍സുമായി മടങ്ങി. പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്ലിയും ഡിവില്ലേഴ്സും ചേര്‍ന്നാണ് ആര്.സി.ബിയെ വിജയത്തിലെത്തിച്ചത്. 53 പന്തില്‍ 72 റണ്‍സാണ് കോഹ്ലി സ്വന്തമാക്കിയത്. 10 പന്തില്‍ 12 ഡിവില്ലേഴ്സും സ്വന്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.