2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റോബിന്‍ സിങ് യു.എ.ഇ ക്രിക്കറ്റിന്റെ അമരത്ത്

അബൂദബി: മുന്‍ ഇന്ത്യ ഓള്‍ റൗ@ണ്ടര്‍ റോബിന്‍സിങ് പുതിയ യു.എ.ഇ ക്രിക്കറ്റിന്റെ അമരത്തെത്ത. യു.എ.ഇ ക്രിക്കറ്റിലെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്ററായാണ് റോബിന്‍ സിംങ് ചുമതലയേറ്റെടുത്തിട്ടുള്ളത്. നേരത്തെ യു.എ.ഇ അവരുടെ പരിശീലകനായ ബ്രൗണിനെ പുറത്താക്കിയിരുന്നു. അതിനു പിന്നാലെ ആണ് പുതിയ നിയമനം. പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന യു.എ.ഇ ക്രിക്കറ്റിനെ നേര്‍വഴിയിലേക്ക് എത്തിക്കുക എന്ന ചുമതലയാണ് റോബിന്‍ സിങിന് നല്‍കിയിട്ടുള്ളത്.
ഇന്ത്യക്ക് വേണ്ട@ി 136 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് റോബിന്‍ സിങ്. ഐ.പി.എല്‍ ക്ലബായ മുംബൈ ഇന്ത്യന്‍സിലും കരീബിയന്‍ ലീഗിലെ ബാര്‍ബൊദൊസ് ട്രിഡെന്റ്‌സിലും പരിശീലകന്റെ വേഷത്തില്‍ റോബിന്‍ സിങ് പ്രവര്‍ത്തിച്ചിട്ടുണ്ട്ണ്ട്. അതിനാല്‍ താരത്തിന്റെ പുതിയ നിയമനത്തില്‍ കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News