2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റോഡ് റീടാറിംഗില്‍ അഴിമതി നടന്നതായി പരാതി

ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി – കട്ടായി റോഡ് റീടാറിംഗ് പ്രവര്‍ത്തിയില്‍ അഴിമതി നടന്നതായി പരാതി. ചെമ്പന്തൊട്ടി-കട്ടായി റോഡ് 1150 മീറ്റര്‍ റീടാറിംഗിനാണ് അനുമതിയായത്. ഇതില്‍ 288 മീറ്റര്‍ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തില്‍ റീടാറിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ള 910 മീറ്ററില്‍ 622 മീറ്റര്‍ മാത്രം റീടാറിംഗ് നടത്തി, മുനിസിപ്പാലിറ്റി പൂര്‍ത്തിയാക്കിയതും ചേര്‍ത്തു പണി പൂര്‍ത്തിയായതായി കാണിച്ചു മുഴുവന്‍ തുകയും തട്ടിയെടുക്കുവാനാണ് കരാറുകാരന്‍ ശ്രമിക്കുന്നതെന്നാണ് ശ്രീകണ്ഠപുരത്തെ പൊതു പ്രവര്‍ത്തകന്‍ തോമസ് കുര്യന്‍ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.
വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ 288 മീറ്റര്‍ റീടാറിംഗ് ബാക്കിയുണ്ട് എന്ന മറുപടിയാണ് ലഭിച്ചതെന്നു തോമസ് കുര്യന്‍ പറയുന്നു. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി റീ ടാറിംഗ് നടത്തിയ 240 മീറ്റര്‍ കൂടി അളവില്‍ പെടുത്തി മുഴുവന്‍ തുകയും തട്ടിയെടുക്കാനുള്ള കരാറുകാരന്റെ നീക്കം തടയണമെന്നും പൂര്‍ത്തിയായ റീടാറിംഗിലെ അപാകത പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.