
അരൂര്‍: ഇടക്കൊച്ചി അരൂര്‍ സംസ്ഥാന പാതയില്‍ പഴയ പൊലിസ് സ്റ്റേഷന് പരിസരത്ത് വെട്ടിയിട്ട മരത്തടികള്‍ റോഡരികില്‍ കൂടി ഇട്ടിരിക്കുന്നത് ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണി ആകുന്നു. ഇവിടെ നിന്നിരുന്ന വലിയ മരം സുരക്ഷാ ഭീഷണിയേ തുടര്‍ന്നാണ് വെട്ടിമാറ്റിയത്. രാത്രി കാലങ്ങളില്‍ ഇരുട്ടുള്ള ഭാഗമായ ഇവിടെ വലിയ തടികള്‍ കൂടിഇട്ടിരിക്കുന്നത് മൂലം ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്.
ദേശീയ പാതയില്‍ നിന്നും ഇടക്കൊച്ചി ഭാഗത്തേയ്ക്ക് വരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് വശങ്ങളിലേക്ക് ഒതുക്കുമ്പോള്‍ ഇരുട്ടത്ത് റോഡിലേക്ക് തള്ളി നില്ക്കുന്ന വലിയ തടികഷ്ണങ്ങളില് വാഹനങ്ങള്‍ തട്ടുന്ന അവസ്ഥയാണ്. ഇരുചക്ര യാത്രക്കാര്‍ തൊട്ടടുത്ത് എത്തുമ്പോള്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. ഇത് അപകടത്തിന് കാരണമാകുമെന്നാണ് പരിസരവാസികള്‍ പറയുന്നത്. അപകടകരമായ നിലയില്‍ കിടക്കുന്ന തടികള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.