
കൊച്ചി: കേരളത്തില്‍ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ടീം ഓറഞ്ച് അലെര്‍ട്ടിന്റെ നേതൃത്വത്തില്‍ അപകടം പതിയിരിക്കുന്ന റോഡിന് ഓറഞ്ച് നിറം നല്‍കും.
റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹനയാത്രികര്‍ മരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു അറിയിപ്പ് നല്കാന് തീരുമാനിച്ചതെന്ന് ടീം ഓറഞ്ച് അലെര്‍ട്ട് കണ്‍വീനര്‍ ലക്ഷ്മിമേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റോഡില്‍ അപകടകരമായ കുഴികളോ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയോ ഉള്ള സ്ഥലത്തിന് 50 അടി മാറി ഇരുഭാഗങ്ങളിലും ഓറഞ്ച് നിറത്തിലുള്ള മൂന്ന് കോണ്‍ അടയാളങ്ങള്‍ വരച്ചായിരിക്കും മുന്നറിയിപ്പ് നല്‍കുക.
വലിയ അപകടം ഒഴിവാക്കുകയാണ് ടീം ഓറഞ്ച് അലെര്‍ട്ടിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. യാത്രക്കാര്‍ ഈ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കുമെന്നാണ് കുതുന്നതെന്നും പി.ഡബ്ല്യു.ഡിക്കും സര്‍ക്കാരിനും മുന്നറിയിപ്പ് സംബന്ധിച്ച സന്ദേശം അയച്ചതായും ലക്ഷ്മി മേനോന് പറഞ്ഞു
. ആലപ്പുഴ തുറവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശംഭുട്രസ്റ്റിന്റെ സഹകരണത്തോടെയാണ് ടീം ഓറഞ്ച് അലെര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍.