
റോം: കൊറോണ പോസിറ്റീവ് ആയിരിക്കെ ഇറ്റലിയിലേക്ക് മടങ്ങിയ റൊണാള്‍ഡോയുടെ നീക്കത്തെ വിമര്‍ശിച്ച് ഇറ്റാലിയന്‍ സര്‍ക്കാര്‍. ഇറ്റാലിയന്‍ കായിക മന്ത്രിയായ വിന്‍സെന്‍സോ സ്പഡഫോറയാണ് റൊണാള്‍ഡോ ആരോഗ്യ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. കൊറോണ പോസിറ്റീവ് ആയിരിക്കെ ഇങ്ങനെ രാജ്യത്തേക്ക് വരാന്‍ പാടില്ലെന്നും ഇതിന് ആരോഗ്യ മേഖലയുടെ അനുമതി ഉണ്ടോ എന്ന് പരിശോധിക്കുമെന്നും കായിക മന്ത്രി പറഞ്ഞു. എന്നാല്‍ ഒരു ആരോഗ്യ പ്രോട്ടോക്കോളും റൊണാള്‍ഡോ ലംഘിച്ചിട്ടില്ലെന്ന് യുവന്റസ് പറഞ്ഞു. ആരോഗ്യ മേഖലയിലുള്ളവരുടെ അംഗീകാരത്തോടെയാണ് താരം ഇറ്റലിയിലെത്തിയതെന്നും യുവന്റസ് പ്രതികരിച്ചു. പ്രത്യേക സുരക്ഷ ഒരുക്കിയാണ് താരം എത്തിയതെന്നും ക്ലബ് അറിയിച്ചു. പോര്‍ച്ചുഗലില്‍ ആയിരിക്കെ ആയിരുന്നു റൊണാള്‍ഡോയ്ക്ക് കൊറോണ പോസിറ്റീവ് ആയത്. എന്നിട്ടും ലിസ്ബണലില് നിന്ന് ടൂറിനിലേക്ക് റൊണാള്‍ഡോ വന്നതാണ് വിവാദമായത്. ഇപ്പോള്‍ ടൂറിനില്‍ ഹോം ക്വാറന്റൈനിലാണ് ക്രിസ്റ്റിയാനോ. ചാംപ്യന്‍സ് ലീഗില്‍ ബാഴ്സലോണക്കെതിരേയുള്ള മത്സരത്തില്‍ കളിക്കുന്നതിന് വേണ്ടിയാണ് താരം ഇപ്പോള്‍ ശ്രമിക്കുന്നത്. എത്രയും പെട്ടെന്ന് കൊവിഡ് നെഗറ്റീവാക്കി മത്സരത്തിന്റെ ഒരാഴ്ച മുമ്പെങ്കിലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ ചാംപ്യന്‍സ് ലീഗില്‍ കളിക്കാന്‍ അനുവദിക്കുകുയുള്ളു. ഇതിന് വേണ്ടിയുള്ള കഠിന ശ്രമത്തിലാണിപ്പോള്‍ താരവും യുവന്റസും.